ജോര്‍ജിനെതിരായ പരാമര്‍ശങ്ങള്‍ അനാവശ്യം: ജോണി നെല്ലൂര്‍

Posted on: December 18, 2013 11:49 pm | Last updated: December 18, 2013 at 11:49 pm

തൃശൂര്‍: കൂട്ടയോട്ടം സംബന്ധിച്ച് ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരായുള്ള പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്ന് കേരളകോണ്‍ഗ്രസ് (ജേക്കബ്ബ്്്) ചെയര്‍മാന്‍ ജോണിനെല്ലൂര്‍. കോട്ടയത്ത് മാത്രം ഒതുങ്ങേണ്ട ഒരു പ്രാദേശികസംഭവം കോണ്‍ഗ്രസ്സിന്റെ തന്നെ നേതാക്കളാണ് വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്. പി സി ജോര്‍ജ് കൂട്ടയോട്ടം പരിപാടിയില്‍ പങ്കെടുത്തതിനെ താന്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ ബി ജെ പി യുടെ ആശയങ്ങളോട് യോജിക്കുന്നില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.