കെ.എം മാണി നല്ല മന്ത്രിയെന്ന് ഉമ്മന്‍ചാണ്ടി

Posted on: December 18, 2013 7:55 pm | Last updated: December 18, 2013 at 8:21 pm

oommen chandyതിരുവനന്തപുരം: കെ.എം മാണി നല്ല മന്ത്രിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വികസനകാര്യങ്ങള്‍ മാണിയുടേത് ഉദാര സമീപനമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരാളെ കാണുന്നതും പരിപാടിയില്‍ പങ്കെടുക്കുന്നതും രണ്ടും രണ്ടാണ്. ബിജെപിയുടെ കൂട്ടയോട്ടത്തില്‍ ജോര്‍ജ് പങ്കെടുത്തത് തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റിന്റെ നിലപാടാണ് ശരി. ഗുജറാത്ത് മുഖ്യമന്ത്രി തന്നെ വന്ന് കണ്ടത് പ്രോട്ടോകോള്‍ പ്രകാരമാണെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.
ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ടോമിന്‍ തച്ചങ്കരിക്കും ഡിഐജി എസ്. ശ്രീജിത്തിനും സ്ഥാനക്കയറ്റമില്ല. അലക്‌സാണ്ടര്‍ ജേക്കബിന് ഫയര്‍ഫോഴ്‌സ് നവീകരണത്തിന്റെ ചുമതല നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ഡിജിപി ജംഗ്പാംഗി വിരമിക്കുന്ന ഒഴിവിലേക്കാണ് അലക്‌സാണ്ടര്‍ ജേക്കബ് നിയമിതനായത്. പി വിജയാനന്ദ് ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ് എംഡിയായും അരുണ സുന്ദര്‍രാജ് കെഎസ്‌ഐഡിസി എംഡിയായും രതീഷ് കണ്‍സ്യൂമര്‍ ഫെഡ് എംഡിയായും നിയമിതനായി. കാസര്‍ഗോഡ് ജില്ലയിലെ മറാത്തി വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ പെടുത്താനും തീരുമാനമായി. പട്ടികവര്‍ഗ ക്ഷേമത്തിന് 600 കോടി രൂപയും പട്ടികജാതി ക്ഷേമത്തിന് 1962 കോടി രൂപയും അനുവദിച്ചു. വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം അധികതുക അനുവദിക്കാന്‍ തീരുമാനമായി. കാസര്‍ഗോഡ് ജില്ലയ്ക്ക് 413.76 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു.വിഴിഞ്ഞം പദ്ധതി, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍ എന്നിവയെ വന്‍കിട പശ്ചാത്തല പദ്ധതികളില്‍ ഉള്‍പ്പെടുത്തി.