ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ നാളെ മുതല്‍

Posted on: December 18, 2013 7:09 pm | Last updated: December 18, 2013 at 7:09 pm

ദുബൈ: ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ നാളെ രാവിലെ 11ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ട്രലില്‍ തുടങ്ങും. മൂന്ന് ദിവസം നീണ്ടുനില്‍ക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി കമ്പനികള്‍ പങ്കെടുക്കുമെന്ന് സംഘാടകരായ സുമാന്‍സ എക്‌സിബിഷന്‍സ് സി ഇ ഒ സുനില്‍ ഉജെസ്വാള്‍ അറിയിച്ചു.
140 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ 40,000 ഓളം നിര്‍മാണങ്ങള്‍ പ്രദര്‍ശിപ്പിക്കും. രൂപയുടെ വിലയില്‍ ഗണ്യമായ കുറവു വന്ന സാഹചര്യത്തില്‍ നിരവധി അന്വേഷണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതാണ്ട് 17,000 നിക്ഷേപകര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷ. ഡല്‍ഹി, നോയിഡ, മുംബൈ, മംഗളൂരു, കൊച്ചി എന്നിവിടങ്ങളിലെ നിര്‍മാതാക്കളും കമ്പനികളും എത്തുമെന്നും സുനില്‍ ജൈത്വാള്‍ പറഞ്ഞു.