യു എസില്‍അപമാനിക്കപ്പെട്ട നയതന്ത്രജ്ഞയെ യു എന്നിലേക്ക് മാറ്റി

Posted on: December 18, 2013 5:32 pm | Last updated: December 18, 2013 at 11:51 pm

devyaniന്യൂയോര്‍ക്ക്: അമേരിക്കയില്‍ അപമാനിക്കപ്പെട്ട ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കൊബ്രഗഡെയെ യു എന്നിലേക്ക് മാറ്റി. നയതന്ത്ര പരിരക്ഷ ലഭിക്കുന്നതിനാണ് ഇന്ത്യയുടെ പുതിയ നീക്കം. ന്യൂയോര്‍ക്കിലെ യു എന്‍ മിഷനിലേക്കാണ് ദേവയാനിയെ മാറ്റിയത്.

ദേവയാനിയെ അപമാനിച്ച അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷാ ക്രമീകരണങ്ങള്‍ എടുത്തുകളയുന്നതടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. അമേരിക്കയുടെ നടപടി രാജ്യത്തോടുള്ള അവഹേളനമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചിരുന്നു.