ലോക്പാല്‍ നിയമമാകും; ഹസാരെ നിരാഹാരം അവസാനിപ്പിച്ചു

Posted on: December 18, 2013 2:22 pm | Last updated: December 18, 2013 at 11:50 pm

hasareറാലെഗാന്‍ സിദ്ധി: രാജ്യസഭയും ലോക്‌സഭയും ലോക്പാല്‍ ബില്‍ പാസാക്കിയതോടെ അണ്ണാഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു. ലോക്‌സഭയും ബില്‍ പാസാക്കിയ വാര്‍ത്ത വന്‍ ആഹ്ലാദത്തോടെയാണ് അണ്ണാഹസാരയുടെ അണികള്‍ സ്വീകരിച്ചത്. രണ്ടുവര്‍ഷം നീണ്ടപോരാട്ടത്തിന്റെ ശുഭപര്യവസാനമാണ് ലോക്‌സഭയില്‍ സംഭവിച്ചതെന്ന് അണ്ണാഹസാരെ പറഞ്ഞു. ബില്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 10 നാണ് ഹസാരെ സമരം പുനരാരംഭിച്ചത്. മഹാരാഷ്ട്രയിലെ റാലെഗാന്‍ സിദ്ധിയിലാണ് ഹസാരെ രണ്ടാംഘട്ട സമരം ആരംഭിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വന്‍ വിജയവും അണ്ണാ ഹസാരെ രണ്ടാംഘട്ട സമരം ആരംഭിച്ചതുമാണ് ലോക്പാല്‍ ബില്‍ പെട്ടന്ന് പാസാക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.