റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

Posted on: December 18, 2013 11:53 am | Last updated: December 18, 2013 at 1:04 pm

bankമുംബൈ: റിസര്‍വ് ബാങ്കിന്റെ മധ്യപാദ വായ്പാനയം പ്രഖ്യാപിച്ചു. വായ്പാനിരക്കുകളില്‍ മാറ്റം വരുത്താതെയാണ് പുതിയ നയം പ്രഖ്യാപിച്ചത്. പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. നിലവിലെ റിപ്പോ നിരക്കായ 7.75വും റിവേഴ്‌സ് റിപ്പോ നിരക്കായ 6.75 ശതമാനവും തുടരും. കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. നാലു ശതമാനമാണ് നിലവില്‍ കരുതല്‍ ധനാനുപാതം.
പലിശനിരക്ക് കുറച്ചില്ലെങ്കിലും പണപ്പെരുപ്പ നിരക്ക് ആശങ്കയുളവാക്കുന്ന തരത്തിലാണെന്നും നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

വായ്പാനയം പ്രഖ്യാപിച്ചതിന് ശേഷം ഓഹരി വിപണി മെച്ചപ്പെട്ടു. സെന്‍സെക്‌സ് 40 പോയിന്റ് ഉയര്‍ന്ന് 20,652ലെത്തി.