മലപ്പുറത്ത് രണ്ട് കുട്ടികളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: December 18, 2013 10:23 am | Last updated: December 18, 2013 at 10:25 am

Malappuram

മലപ്പുറം: പുത്തനത്താണിക്കടുത്ത് ചേരുലാലില്‍ രണ്ട് കുട്ടികളുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മുഹമ്മദ് ഷിബിന്‍ (11), ഫാത്തിമ റഷീദ (8) എന്നിവുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ നടന്ന സംഭവത്തില്‍ മക്കളെ കിണറ്റിലെറിഞ്ഞ് ഉമ്മ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് കരുതുന്നത്. ഉമ്മ ആയിഷയെ ഞരമ്പ് മുറിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ മൃതദേഹങ്ങള്‍ തിരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍.