സംസ്ഥാനതല ടാലന്റ് പരീക്ഷ സംഘടിപ്പിക്കുന്നു

Posted on: December 18, 2013 12:26 am | Last updated: December 17, 2013 at 11:26 pm

കോഴിക്കോട്: ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കുന്ന ഒന്നാമത് മദീനത്തുന്നൂര്‍ ദഅ്‌വാ കോണ്‍ഫറന്‍സിന്റെ മര്‍കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയന് കീഴില്‍ സംസ്ഥാനതല ടാലന്റ് പരീക്ഷ സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ ഇംഗ്ലീഷ്, മലയാളം മീഡിയം സ്‌കൂളുകളില്‍ എട്ട് , ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. ജനറല്‍ സയന്‍സ്, ഇന്ത്യാ സ്വാതന്ത്ര്യ ചരിത്രം, മെന്റല്‍ എബിലിറ്റി- റീസണിംഗ്, ജനറല്‍ നോളജ് എന്നിവ അടങ്ങുന്ന എഴുത്ത് പരീക്ഷയും തുടര്‍ന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് ക്വിസ് മത്സരവും നടത്തും.
ഈമാസം 31ന് രാവിലെ 10ന് നടക്കുന്ന ടെസ്റ്റില്‍ വിജയികളാകുന്നവര്‍ക്ക് യഥാക്രമം 10001, 5005, 3003 രൂപ ക്യാഷ് അവാര്‍ഡും മികച്ച പ്രകടനം കാഴ്ചവെക്കുന്ന 12 പേര്‍ക്ക് ആയിരം രൂപ പ്രത്യേക ജൂറി അവാര്‍ഡും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ www.mgsmindia. com ല്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് 9995863356, 9605230789 നമ്പറുകളില്‍ ബന്ധപ്പെടാം.