അബ്ബാസ് സേഠിന്റെ മരണം അന്വേഷിക്കണമെന്ന് കോടതി

Posted on: December 17, 2013 4:27 pm | Last updated: December 17, 2013 at 4:27 pm

abbas settതിരുവനന്തപുരം: വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിായിരുന്ന അബ്ബാസ് സേഠിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. അന്വേഷണം വേണ്ടെന്ന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.

അഭിഭാഷകനായ സ്വാലുഹുദ്ദീന്‍ നല്‍കിയ ഹരജിയിലാണ് നിര്‍ദേശം. നേരത്തെ ഹര്‍ജിയില്‍ കുഞ്ഞാലിക്കുട്ടിക്കും കേന്ദ്ര മന്ത്രി ഇ അഹമ്മദിനും മലപ്പുറത്തെ മുന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ റഷീദിനും കോടതി നോട്ടീസ് അയച്ചിരുന്നു.