പി ഡി പി ബഹുജന പ്രക്ഷോഭ യാത്ര നടത്തും

Posted on: December 17, 2013 12:22 pm | Last updated: December 17, 2013 at 12:22 pm

മലപ്പുറം: ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടനം പുനരന്വേഷണം നടത്തുക, യു എ പി എ കരിനിയമം റദ്ദ് ചെയ്യുക, മഅ്ദനിക്ക് നീതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 17 മുതല്‍ 21 വരെ ജില്ലാ പ്രസിഡന്റ് ഇബ്‌റാഹിം തിരൂരങ്ങാടി നയിക്കുന്ന ജില്ലാ ബഹുജനപ്രക്ഷോഭ യാത്ര സംഘടിപ്പിക്കുവാന്‍ പി ഡി പി ജില്ലാ സമ്പൂര്‍ണ്ണ സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. പ്രക്ഷോഭ യാത്രയുടെ പ്രചരണാര്‍ത്ഥം ജനുവരി 10നുള്ളില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് കണ്‍വെന്‍ഷനുകളും വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ഇബ്‌റാഹിം തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി അസീസ് വെളിയങ്കോട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടേറിയേറ്റ് അംഗങ്ങളായ യൂസഫ് പാന്ത്ര, ഗഫൂര്‍ വാവുര്‍, സെക്കീര്‍ പരപ്പനങ്ങാടി, ജാഫര്‍ അലി ദാരിമി, ജില്ലാ വൈസ് പ്രസിഡന്റുമാരായ എന്‍ എ സിദ്ധീഖ്, അബ്ദുല്‍ ബാരിര്‍ഷാദ്, സലാം മുന്നിയൂര്‍, ജോ.സെക്രട്ടറിമാരായ ബീരാന്‍ വടക്കാങ്ങര, ശശി പൂവന്‍ചിന, ഹബീബ് റഹ്മാന്‍ കാവന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ബാപ്പു പുത്തനത്താണി സ്വാഗതവും, ട്രഷറര്‍ കെ സി അബൂബക്കര്‍ നന്ദിയും പറഞ്ഞു.