ദമാമിലേക്ക് ജെറ്റ് എയര്‍വേസിന് ദിവസേന ഫ്‌ളൈറ്റ്

Posted on: December 17, 2013 12:25 am | Last updated: December 17, 2013 at 12:25 am

കൊച്ചി: ജനുവരി 15 മുതല്‍ ജെറ്റ് എയര്‍വേസ് കൊച്ചിയില്‍ നിന്നും ചെന്നൈയില്‍ നിന്നും സൗദി അറേബ്യയിലെ ദമാമിലേക്ക് ദിവസേനയുള്ള പുതിയ രണ്ട് ഫ്‌ളൈറ്റുകള്‍ ആരംഭിക്കും.
9 ഡബ്ലിയു 570 കൊച്ചിയില്‍ നിന്ന് രാവിലെ 6.20ന് പുറപ്പെട്ട് നേരിട്ട് ദമാമില്‍ രാവിലെ 9.20ന് എത്തിച്ചേരും. ദമാമില്‍ നിന്നുള്ള 9 ഡബ്ലിയു 569 രാവിലെ 10.20 ന് പുറപ്പെട്ട് വൈകിട്ട് 5.20ന് ചെന്നൈയിലാണ് എത്തിച്ചേരുക.
കൂടാതെ ചെന്നൈയില്‍ നിന്ന് അബുദാബി വഴി ദമാമിലേക്ക് ജനുവരി 15 മുതല്‍ ആരംഭിക്കുന്ന 9 ഡബ്ലിയു 526 മായി കണക്ടിവിറ്റി കിട്ടത്തക്കവിധം കൊച്ചിയില്‍ നിന്നുള്ള 9 ഡബ്ലിയു 576 അബുദാബി ഫ്‌ളൈറ്റ് വൈകിട്ട് 8.40 ആക്കും.
ഇതോടെ ജെറ്റ് എയര്‍വേസിന് ഗള്‍ഫിലേക്ക് ദിവേസനയുള്ള ഫ്‌ളൈറ്റുകള്‍ 50 ഉം, മൊത്തം അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ 118 ഉം ആകും.
ബോയിംഗ് 737-800 എയര്‍ക്രാഫ്റ്റായിരിക്കും പുതിയ സര്‍വീസിന് ഉപയോഗിക്കുക എന്ന് ജെറ്റ് എയര്‍വേസ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗൗരംഗ് ഷെട്ടി അറിയിച്ചു.