പണ്ഡിതരെ അധിക്ഷേപിക്കുന്നത് മതത്തിന്റെ അന്തസ്സത്തയെ തകര്‍ക്കും: കാന്തപുരം

Posted on: December 17, 2013 12:04 am | Last updated: December 17, 2013 at 12:04 am

KANTHAPURAM-NEWമംഗലാപുരം: സമൂഹത്തില്‍ തര്‍ക്കവും വിവാദങ്ങളും ഉണ്ടാക്കി പണ്ഡി്തരെ അധിക്ഷേപിക്കുന്നത് മതത്തിന്റെ അന്തസത്തയെ നശിപ്പിക്കുമെന്ന് സുന്നി ജംഇയ്യത്തുല്‍ ഉലമാ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മഞ്ഞനാടി അല്‍ മദീന സ്ഥാപനത്തിന്റെ 20ാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സദ്‌സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിന് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞ പ്രവാചകരുടെ അനുയായികള്‍ പ്രവാചകരുടെ അനന്തരക്കാരായ പണ്ഡിതരെ തെറിവിളി നടത്തുന്നത് മതത്തോട് കാണിക്കുന്ന വെല്ലുവിളിയാണ്. ഇത്തരം പ്രവണത വര്‍ധിക്കുന്നതാണ് ഇടക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമെന്നും മനുഷ്യരെ കോലം മറിക്കുന്ന പ്രവണതയിലേക്ക് വരെ ഇത് വഴിതെളിയിക്കുമെന്നും മത ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് കാന്തപുരം പറഞ്ഞു. പണ്ഡിതരെ ആക്ഷേപിക്കുന്ന പരിപാടികളില്‍ സംഗമിക്കുന്നത് പണ്ഡിതരെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. ഇത്തരക്കാര്‍ പരലോകത്ത് കൈ കടിക്കേണ്ടി വരുമെന്നും അദ്ദേഹം ഉപദേശിച്ചു.

ALSO READ  പുത്തുമല: കേരള മുസ്‌ലിം ജമാഅത്ത് നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്