എസ് വൈ എസ് മിഷന്‍ 2014 ജില്ലാ പ്രഖ്യാപന സമ്മേളനം നടത്തി

Posted on: December 16, 2013 12:27 pm | Last updated: December 16, 2013 at 12:27 pm

സുല്‍ത്താന്‍ ബത്തേരി: യൗവ്വനം നാടിനെ നിര്‍മിക്കുന്നു എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നീ യുവജന സംഘം നടത്തുന്ന ക്യാമ്പയിന്റെ ജില്ലാതല പ്രഖ്യാപനം മിഷന്‍ 2014 സുല്‍ത്താന്‍ ബത്തേരി മര്‍കസുദ്ദഅ്‌വയില്‍ നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് പി ഹസന്‍ ഉസ്താദ് പ്രഖ്യാപനം നടത്തി. ജീവകാരുണ്യ-ആതുര ശുശ്രൂഷ രംഗത്ത് ക്രിയാത്മകമായി ഇടപെടുന്നതിനും പ്രബോധന മേഖലയിലെ സമഗ്രമായ ദഅ്‌വത്തിന്റെയും പ്രായോഗിക രീതികള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ആറുമാസത്തെ സംഘടനയുടെ പ്രവര്‍ത്തന പദ്ധതിയുടെ പഠനവും മിഷന്‍ 2014ന്റെ ഭാഗമായി നടന്നു. പ്രഖ്യാപന സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ് മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് ഭാരവാഹികളും സര്‍ക്കിള്‍,സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്ത പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് യു കെ എം അശ്‌റഫ് സഖാഫി കാമിലി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ഫൈസി ഉദ്ഘാടനം ചെയ്തു. എസ് ശറഫുദ്ദീന്‍, എസ് അബ്ദുല്ല, പി സി ഉമറലി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കെ എസ് മുഹമ്മദ് സഖാഫി, കെ ഒ അഹമ്മദ്കുട്ടി ബാഖവി, കെ സി സൈദ് ബാഖവി, മുഹമ്മദലി സഖാഫി പുറ്റാട്, സി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഉമര്‍സഖാഫി കല്ലിയോട് സ്വാഗതവും അസീസ് ചിറക്കമ്പം നന്ദിയും പറഞ്ഞു.