Connect with us

Ongoing News

അലിഫ് ദേശീയ കോണ്‍ഫറന്‍സ് നാളെ

Published

|

Last Updated

കോഴിക്കോട്: ലോക അറബിക് ദിനത്തോടനുബന്ധിച്ച് അറബിക് ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ കോഴിക്കോട് ദേശീയ അറബിക് കോണ്‍ഫറന്‍സ് നടക്കും. കാലിക്കറ്റ് ടവറില്‍ ഉച്ചക്ക് രണ്ട് മണിമുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ അറബി ഭാഷ സെമിനാര്‍, അറബിക് ലിറ്റററി കോണ്‍ഫറന്‍സ്, അവാര്‍ഡ് പ്രഖ്യാപനം എന്നിവനടക്കും. ഭാഷ സെമിനാര്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യും. മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിക്കും. “ഭാരതീയ സംസ്‌കാരത്തിന് അറബി ഭാഷയുടെ സംഭാവനകള്‍” എന്ന വിഷയത്തില്‍ സി മുഹമ്മദ് ഫൈസി പ്രബന്ധം അവതരിപ്പും.
അറബിക് ലിറ്റററി കോണ്‍ഫറന്‍സ് എന്‍ സി പി യു എല്‍ ഡയറക്ടര്‍ ഖാജാ ഇഖ്‌റാമുദ്ദീന്‍ ന്യൂഡല്‍ഹി ഉദ്ഘാടനം ചെയ്യും.
എന്‍ സി പി യു എല്‍ അറബിക് വിഭാഗം ചെയര്‍മാന്‍ ഡോ. എം അബ്ദുല്‍ഹകീം അസ്ഹരി അധ്യക്ഷത വഹിക്കും. “അറബി ഭാഷ ഇന്ത്യയില്‍ നേരിടുന്ന വെല്ലുവിളികള്‍” എന്ന വിഷയത്തില്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം മേധാവി പ്രൊഫ. എം എല്‍ ഖാനും ആഗോളവത്കരണത്തില്‍ അറബിഭാഷയുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും വിഷയാവതരണം നടത്തും.
കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ അബ്ദുയമാമി അവാര്‍ഡ് പ്രഖ്യാപനം നടത്തും. പ്രൊഫ. മസ്ഹബദീ അന്‍വര്‍ അലവി അലിഗഡ്, എന്‍ എ എം അബ്ദുല്‍ഖാദര്‍, ആറ്റക്കോയ പള്ളിക്കണ്ടി, സി ഹംസ, ഡോ. അബ്ദുല്‍ഗഫൂര്‍ അസ്ഹരി സംബന്ധിക്കും.