അല്‍ മദീന സമ്മേളനത്തിന് പ്രഢോജ്വല പരിസമാപ്തി

Posted on: December 16, 2013 1:02 am | Last updated: December 16, 2013 at 1:02 am

മഞ്ഞനാടി: മൂന്ന് ദിവസങ്ങളിലായി മര്‍ഹൂം മഞ്ഞനാടി ഉസ്താദ് നഗറില്‍ നടന്ന അല്‍മദീന ഇരുപതാം വാര്‍ഷികസമ്മേളനത്തിന് പതിനായിരങ്ങളുടെ സംഗമത്തോടെ പരിസമാപ്തി.
വൈകിട്ട് ആറിന് ആരംഭിച്ച സമാപന സമ്മേളനം എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ കര്‍ണാടക സ്റ്റേറ്റ് ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ബേക്കല്‍ ഇബ്‌റാഹിം മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കേരള സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ആശിഖുര്‍റസൂല്‍ നിസാമുദ്ദീന്‍ മുസ്തഫ അല്‍ മഹല്‍ അബൂദാബി മുഖ്യാതിഥിയായിരുന്നു.
സ്ഥാപന പ്രസിഡന്റ് പി എം അബ്ബാസ് മുസ്‌ലിയാര്‍, സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാംഗം എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി, സി എം ഇബ്‌റാഹിം, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, എം എസ് എം അബ്ദുറശീദ് സൈനി, ശാഫി സഅദി ബംഗളൂരു തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതം പറഞ്ഞു.