ജമാഅത്ത് നേതാവിന്റെ വധശിക്ഷ: ബംഗ്ലാദേശില്‍ അക്രമം തുടരുന്നു

Posted on: December 15, 2013 12:36 pm | Last updated: December 15, 2013 at 4:33 pm

bangladesh-violanceധാക്ക: ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുള്‍ ഖാദര്‍ മുല്ലയെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് രാജ്യത്ത് അക്രമം തുടരുന്നു. അക്രമങ്ങളില്‍ ഇതുവരെ 21 പേര്‍ കൊല്ലപ്പെട്ടു. ജമാഅത്ത് ഇസ്ലാമി പ്രവര്‍ത്തകരും പോലീസും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടി. അതേസമയം കലാപത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിനറിയാമെന്ന് പ്രധാനമന്ത്രി ഷേഖ് ഹസീന അറിയിച്ചു.

ബംഗ്ലാദേശില്‍ 1971 ല്‍ നടന്ന വിമോചന സമരത്തില്‍ വിമോചന പോരാളികളെ കൊന്നൊടുക്കിയതിനാണ് ജമാഅത്ത് ഇസ്ലാമി നേതാവ് അബ്ദുള്‍ ഖാദര്‍ മൊല്ലയെ വ്യാഴാഴ്ച്ച രാത്രി തൂക്കിലേറ്റിയത്.

മുല്ലയുടേത് രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതികാരം ചെയ്യുമെന്നും ജമാഅത്ത് പ്രതികരിച്ചിരുന്നു. സംഘര്‍ഷത്തില്‍ ആഭ്യന്തര സഹമന്ത്രി ശംസുല്‍ ഹഖിന്റെ വീടിന് ജമാഅത്ത് പ്രവര്‍ത്തകര്‍ പെട്രോള്‍ ബോംബ് ഉപയോഗിച്ച് തീയിട്ടു.