ലക്ഷ്യം കവിഞ്ഞു; സുന്നി വോയ്‌സിന് അര ലക്ഷത്തിലേറെ പുതിയ വരിക്കാര്‍

Posted on: December 14, 2013 11:58 pm | Last updated: December 14, 2013 at 11:58 pm

കോഴിക്കോട്: ‘അതിജയിക്കാനാകാത്ത ആദര്‍ശ വായന’ എന്ന സന്ദേശവുമായി എസ് വൈ എസ് സംസ്ഥാനവ്യാപകമായി നടത്തിയ സുന്നി വോയ്‌സ് പ്രചാരണകാല പ്രവര്‍ത്തനം പ്രഥമ ഘട്ടത്തില്‍ തന്നെ ലക്ഷ്യം കവിഞ്ഞു. അര ലക്ഷം പുതിയ വരിക്കാരെ ലക്ഷ്യംവെച്ചു നടന്ന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഘടകങ്ങളിലും മത്സരബുദ്ധിയോടെയാണ് നടന്നത്. യൂനിറ്റുകളുടെ അപ്‌ലോഡിംഗ് ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ 53,800 പുതിയ വരിക്കാര്‍ ആദര്‍ശ വായനാ കുടുംബത്തില്‍ അണിചേര്‍ന്നു. പ്രസ്ഥാനത്തെയും നേതൃത്വത്തെയും അവഗണിക്കാനും ഇകഴ്ത്താനും ചില തത്പരകക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്ന പാഴ്‌വേലകള്‍ സംഘടനാ ഘടകങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രതീക്ഷിച്ചതിലേറെ കരുത്തും കാര്യബോധവും പകരുമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഊ മുന്നേറ്റത്തിന് മുഖ്യ കാരണമായി വിലയിരുത്തപ്പെടുന്നത്. സൈറ്റ് റീഓപണ്‍ ചെയ്ത സാഹചര്യത്തില്‍ ഇനിയും അവശേഷിക്കുന്നവ ഉടനെ അപ്‌ലോഡ് ചെയ്യണമെന്നും അപ്‌ലോഡ് ചെയ്തവ എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് ജില്ലാ ദഅ്‌വാ കാര്യ വകുപ്പ് നാളെ തന്നെ സംസ്ഥാന ഓഫീസില്‍ സമര്‍പ്പിക്കണമെന്നം പ്രവാസി-സുന്നിവോയ്‌സ് കാര്യ സെക്രട്ടറി മുഹമ്മദ് പറവൂര്‍ അറിയിച്ചു.