മുംബൈയില്‍ വന്‍ തീപ്പിടുത്തം: ആറ് മരണം

Posted on: December 14, 2013 7:31 am | Last updated: December 15, 2013 at 7:07 am

mumbai-building-fire-PTI-360മുംബൈ: തെക്കന്‍ മുംബൈയില്‍ 26 നില ഫഌറ്റില്‍ വന്‍ അഗ്നിബാധ. ആറ് പേര്‍ മരിച്ചു. കേംപ്‌സ് കോര്‍ണറിലെ മോണ്ട് ബ്ലാ പാര്‍പ്പിട സമുച്ചയത്തിലെ രണ്ടുനിലകളിലാണ് തീപ്പിടുത്തമുണ്ടായത്. ആറ് അഗ്നി ശമന സേനാംഗങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ കെട്ടിടത്തിന്റെ 12ാം നിലയിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് കനത്ത തീയും പുകയും ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. 12ാം നിലക്ക് താഴെയുള്ള ഫേ്‌ളോറുകളില്‍ താമസിക്കുന്നവരെ രക്ഷപ്പെടുത്താനായെന്ന് ഫയര്‍ ഫോഴ്‌സ് വൃത്തങ്ങള്‍ പറഞ്ഞു. 14, 15 നിലകളില്‍ കഴിയുന്നവരെ ഏറ്റവും മുകളിലെ നിലയിലേക്കും മാറ്റി.

 

ALSO READ  തമിഴ്‌നാട്ടിൽ പടക്ക ഫാക്ടറിയിൽ പൊട്ടിത്തെറി; ഏഴ് മരണം