Connect with us

National

എ എ പിക്ക് പിന്തുണ നല്‍കാന്‍ തയാറെന്ന് കോണ്‍ഗ്രസ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരുന്നു. സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ലഫ്റ്റനന്റ് ഗവര്‍ണറുടെ ക്ഷണം രണ്ടാമത്തെ വലിയ കക്ഷിയായ ആം ആദ്മി പാര്‍ട്ടിയും നിരസിച്ചു. അതിനിടെ, എ എ പിക്ക് പിന്തുണ നല്‍കാന്‍ സന്നദ്ധമാണെന്നുള്ള കത്ത് കോണ്‍ഗ്രസ് ലെഫ്. ഗവര്‍ണര്‍ക്ക് നല്‍കി. ബി ജെ പി ക്രിയാത്മക പിന്തുണയും പ്രഖ്യാപിച്ചു.
പാര്‍ട്ടിയുടെ ഉന്നതതല സമിതി യോഗം ചേര്‍ന്ന ശേഷം എ എ പി നേതാക്കളായ മനീഷ് സിസോദിയയും യോഗേന്ദ്ര യാദവുമാണ് നിലപാട് ആവര്‍ത്തിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് പാര്‍ട്ടി നിലപാട് ഔപചാരികമായി അറിയിക്കും. 70 അംഗ സഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റുകളാണ് ഉള്ളത്. 32 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പി സര്‍ക്കാറുണ്ടാക്കാനില്ലെന്ന് കഴിഞ്ഞ ദിവസം ലഫ്. ഗവര്‍ണറെ അറിയിച്ചിരുന്നു.

Latest