സൂചനാ ബസ് പണിമുടക്ക് തുടങ്ങി

Posted on: December 14, 2013 6:15 am | Last updated: December 14, 2013 at 11:58 pm

busകോഴിക്കോട്: ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പണിമുടക്കുന്നത്. അതേസമയം, ഇന്നത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെ ഏഴ് സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍, ബസ് ഓണേഴ്‌സ് ആന്‍ഡ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ആലപ്പുഴ, ബസ് ഓണേഴ്‌സ് യൂത്ത് ഓര്‍ഗനൈസേഷന്‍, പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ ഏഴ് സംഘടനകളാണ് സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അതോടൊപ്പം ഈ മാസം പതിനെട്ടിന് നടത്താനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് ഇരുപതിലേക്ക് മാറ്റിയതായും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ കെ രാധാകൃഷ്ണന്‍ പറഞ്ഞു.