ഒറ്റക്ക് മത്സരിക്കല്‍ പഴയ സിദ്ദാന്തം: കെ എം മാണി

Posted on: December 13, 2013 4:39 pm | Last updated: December 13, 2013 at 4:39 pm

maniകോട്ടയം: ഒറ്റക്ക് മത്സരിക്കുക എന്നത് പഴയ സിദ്ധാന്തമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ബഹുകക്ഷി ഭരണം മാത്രമേ സാധ്യമാകുകയുള്ളൂവെന്നും കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും ധനമന്ത്രിയുമായ കെ എം മാണി. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്ന് മാണി പറഞ്ഞു. ഒന്നുരണ്ട് പ്രശ്‌നങ്ങളുടെ പേരില്‍ മുന്നണി മാറേണ്ട സാഹചര്യമില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികളല്ല, വിവരമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനംപ്രതിസന്ധി നേരിടുന്നില്ലെന്നും എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റില്‍ കണക്കാക്കിയതിനേക്കാള്‍ ചെലവ് കൂടി. സംസ്ഥാനത്തിന്റെ നികുതിപിരിവ് 16% ആയി കുറഞ്ഞതിന് ആഗോള സാമ്പത്തികമാന്ദ്യവും കാരണമായി. മദ്യവില്പനയില്‍ നിന്നുള്ള നികുതിവരവ് 20% ത്തില്‍ നിന്ന് 12% ആയികുറഞ്ഞു. സംസ്ഥാനത്ത് വാഹനങ്ങളുടെ വില്‍പനയും കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില്‍പനയും കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.