സി പി എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് തുടങ്ങും

Posted on: December 13, 2013 9:05 am | Last updated: December 13, 2013 at 7:30 pm

CPM_POLITBURO_7404fഅഗര്‍ത്തല: സി പി എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ തുടങ്ങും. പൊതു തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും സഖ്യസാധ്യതകളും ആലോചിക്കുന്നതിനായാണ് യോഗം ചേരുന്നത്.

കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്യില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പൊതുതെരഞ്ഞെടുപ്പ് മാത്രമാണ് ചര്‍ച്ചാ വിഷയെന്ന് അദ്ദേഹം പറഞ്ഞു.

വി എസ് അച്ചുതാനന്ദന്‍, ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.