എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ്: സ്വാഗത സംഘമായി

Posted on: December 13, 2013 7:27 am | Last updated: December 13, 2013 at 7:27 am

കോഴിക്കോട്: ജനുവരി 10,11,12 തീയതികളില്‍ കോഴിക്കോട്ട് ഹിദായ ക്യാമ്പസില്‍ നടക്കുന്ന പ്രൊഫഷനല്‍ വിദ്യാര്‍ഥികളുടെ സമ്മേളനം ‘പ്രൊഫ്‌സമ്മിറ്റ്’ന്റെ 501 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു.
ഫറോക്ക് ചുങ്കം ത്രീ എം ഓഡിറ്റോറിയത്തില്‍ നടന്ന രൂപവത്കരണ കണ്‍വെന്‍ഷന്‍ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എ എ റഹീം, കെ അബ്ദുല്‍ കലാം, മുഹമ്മദലി കിനാലൂര്‍ സംസാരിച്ചു. ഭാരവാഹികള്‍: മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ മദനി (ചെയര്‍), സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി (ജന.കണ്‍.), സമദ് സഖാഫി മായനാട് (വര്‍ക്കിംഗ് കണ്‍.), സി കെ റാശിദ് ബുഖാരി (കോ-ഓഡിനേറ്റര്‍), അന്‍വര്‍ സ്വാദിഖ് സി (ട്രഷറര്‍), സയ്യിദ് കെ വി തങ്ങള്‍, ഇസ്മാഈല്‍ സഖാഫി പെരുമണ്ണ, ബിച്ചു മാത്തോട്ടം (വൈസ് ചെയര്‍.), ലത്തീഫ് സഖാഫി പെരുമുഖം, അന്‍വര്‍ സഖാഫി, അബ്ദുസലാം സിറ്റി (ജോ. കണ്‍.). ഉപസമിതി ഭാരവാഹികള്‍: അബ്ദുന്നാസിര്‍ സഖാഫി അമ്പലക്കണ്ടി, സിദ്ദീഖ് ഹാജി നല്ലളം, ഹാമിദലി സഖാഫി, സിദ്ദീഖ് അസ്ഹരി, എന്‍ സി മഹ്മൂദ് ഹാജി, സിറാജ് അഹ്‌സനി, സലീം സഖാഫി, ഹംജദ് കെ പി, ജലീല്‍ പെരുമുഖം, അക്ബര്‍ സ്വാദിഖ്, വി ടി അബ്ദുല്ലക്കോയ, എം ടി ശിഹാബുദ്ദീന്‍ സഖാഫി, സുലൈമാന്‍ ഹാജി, അബ്ദുര്‍റസാഖ്, ഹുസൈന്‍ മാസ്റ്റര്‍ നല്ലളം, ആശിഖ്. ഫൈസല്‍ സഖാഫി പൂളേങ്കര, ശരീഫ് സഖാഫി താത്തൂര്‍, അഹ്മദ്കുട്ടി ഹാജി അമ്പിലോളി, അഡ്വ. അബൂബക്കര്‍ സിദ്ധീഖ്, ഡോ. ഹനീഫ്, ഡോ. മുജീബുറഹ്മാന്‍.