സംസ്ഥാന സര്‍ക്കാറിന്റെ ആറ് സൈറ്റുകള്‍ ഹാക്ക് ചെയ്തു

Posted on: December 12, 2013 5:30 pm | Last updated: December 13, 2013 at 6:22 am

aroghya-keralamതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ആറ് വെബ്‌സൈറ്റുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു. സിറിയയില്‍ നിന്നുള്ള ഹാക്കര്‍മാരാണ് സൈറ്റ് തകര്‍ത്തതെന്നാണ് സൂചന.

ആരോഗ്യകേരളം, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, ഐടി @ സ്‌കൂളിന് കീഴിലുള്ള സൈറ്റ്, രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള blood.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് സര്‍ക്കാറിന്റെ സാങ്കേതിക വകുപ്പുകളായ സി ഡിറ്റും ഐ ടി അറ്റ് സ്‌ക്കൂളും അന്വേഷിച്ചുവരുന്നു.