പി സി ജോര്‍ജിന് മാണിയുടെ ഷോക്കോസ്

Posted on: December 12, 2013 5:09 pm | Last updated: December 12, 2013 at 5:09 pm

k.m mani,pc georgeതിരുവനന്തപുരം: ഗവണ്‍മെന്റ് ചീഫ് വിപ്പും കേരളാ കോണ്‍ഗ്രസ് നേതാവുമായ പി സി ജോര്‍ജിന്റെ വിവാദ പ്രസ്താവനകള്‍ സംബന്ധിച്ച് വിശദീകരണം തേടി അദ്ദേഹത്തിന് കത്ത് നല്‍കിയെന്ന് പാര്‍ട്ടി ചെയര്‍മാന്‍ മന്ത്രി കെ എം മാണി. കടുത്ത പരാമര്‍ശങ്ങളും ആക്രമിച്ചുള്ള പ്രസ്താവനകളും പാടില്ലെന്ന് അദ്ദേഹത്തിന് കര്‍ശന നിര്‍ദേശം നല്‍കിയതായും പി സി ജോര്‍ജ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച ഉപസമിതി യോഗത്തിന് ശേഷം മാണി വ്യക്തമാക്കി.

ജോര്‍ജിന്റെ പ്രസ്താവനകള്‍ക്കെതിരെ പി ജെ ജോസഫ് അടക്കമുള്ളവര്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മൂന്നംഗ ഉപസമിതിയെ മാണി നിയോഗിച്ചത്. ഉപസമിതി യോഗമാണ് മാണിക്ക് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കാന്‍ തീരുമാനിച്ചത്.