ഒറ്റക്ക് ജയിക്കാനാകുമെന്ന ലീഗിന്റെ വാദം തെറ്റ്: ആര്യാടന്‍

Posted on: December 12, 2013 3:30 pm | Last updated: December 12, 2013 at 4:14 pm

ARYADANതിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് ആര്യാടനന്‍ വീണ്ടും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ചാല്‍ മൂന്ന് സീറ്റുകളില്‍ വിജയിക്കുമെന്ന ലിഗിന്റെ വാദം തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായി ആര്യാടന്‍ പറഞ്ഞു.

കോണ്‍ഗ്രസാണ് വലിയ പാര്‍ട്ടി. ലീഗല്ല. മഞ്ചേരിയില്‍ തോറ്റവരാണ് ലീഗുകാരെന്നും ആര്യാടന്‍ ഓര്‍മിപ്പിച്ചു. മലപ്പുറം, വയനാട്, പൊന്നാനി മണ്ഡലങ്ങളില്‍ ഒറ്റക്ക് വിജയിക്കാന്‍ ലീഗിന് കഴിയുമെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി ഹമീദ് ബുധനാഴ്ച പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ആര്യാടന്‍.