സ്വവര്‍ഗരതി: തിരുത്തല്‍ ഹരജിയുമായി കേന്ദ്രം മുന്നോട്ട്

Posted on: December 12, 2013 3:19 pm | Last updated: December 12, 2013 at 3:19 pm

gay marriageന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം തിരുത്തല്‍ ഹരജി നല്‍കും. ഡിവിഷന്‍ ബഞ്ചിന്റെ വിധിക്കെതിരെ അഞ്ചംഗ ബഞ്ചിനെ സമീപിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. വിധിയെ ചോദ്യം ചെയ്ത വിവിധ സംഘടനകള്‍ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം തിരുത്തല്‍ ഹരജിയുമായി മുന്നോട്ടുപോകുന്നത്.

ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന 2009ലെ ഡല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ജി.എസ്. സിങ്‌വി അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്വവര്‍ഗരതിക്ക് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് കോടതി ശരിവെക്കുകയായിരുന്നു.