മുഖ്യമന്ത്രിക്കെതിരെ അക്രമം: പ്രധാനപ്രതി രാജേഷ് കീഴടങ്ങി

Posted on: December 11, 2013 7:00 pm | Last updated: December 11, 2013 at 8:14 pm

oommenchandiകണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ മുഖ്യപ്രതി ശ്രീകണ്ഠാപുരം ചുഴലി സ്വദേശി പി.വി രാജേഷ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ കീഴടങ്ങി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ രാജേഷ് ചുഴലി സഹകരണ ബാങ്ക് ജീവനക്കാരനാണ്. രാജേഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 87 ആയി.