Connect with us

Gulf

ദേര യൂണിയന്‍ മെട്രോക്ക് മുകളില്‍ വാണിജ്യ, താമസ സമുച്ചയം വരുന്നു

Published

|

Last Updated

ദുബൈ: ദേര യൂണിയന്‍ മെട്രോക്ക് മുകളില്‍ വന്‍ വാണിജ്യ, താമസ സമുച്ചയം പണിയാന്‍ ആര്‍ ടി എ തീരുമാനം. 19,000 ചതുരശ്ര മീറ്ററില്‍ റസ്റ്റോറന്റുകള്‍, ഓഫീസുകള്‍, താമസ കേന്ദ്രം തുടങ്ങിയവ സ്ഥാപിക്കുകയാണ് പദ്ധതിയെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ അറിയിച്ചു.

പൊതു, സ്വകാര്യ (പി പി പി) പങ്കാളിത്തത്തോടെയാണ് വാണിജ്യ സമുച്ചയം പണിയുക. വിവിധ മെട്രോ സ്റ്റേഷനുകളില്‍ സൗകര്യംപോലെ ഇത്തരം സമുച്ചയങ്ങള്‍ സ്ഥാപിക്കും. നഗര വികസനത്തിന്റെ ഭാഗമായാണ് ഇതിനെ കാണുന്നത്.
പി പി പിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഉടന്‍ ടെന്‍ഡര്‍ വിളിക്കും. നിര്‍മാണവും നടത്തിപ്പും സ്വകാര്യ വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറും. പദ്ധതിയുടെ പ്രചാരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും.
ട്രാന്‍സിറ്റ് ഓറിയന്റഡ് ഡവലപ്‌മെന്റ് പദ്ധതിയാണ് ആര്‍ ടി എ വിഭാവനം ചെയ്തിട്ടുള്ളത്. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇത് ഒരുപോലെ ഗുണകരമാകും. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളില്‍ ഇത്തരം പദ്ധതികളുണ്ട്. സമൂഹത്തിനുതകുംവിധം പൊതുസ്ഥലങ്ങള്‍ മാറ്റുക എന്നതാണ് കാഴ്ചപ്പാട്.
യൂണിയന്‍ മെട്രോ പരിസരത്തെ വികസനം ദേരയുടെ മൊത്തത്തിലുള്ള വികസനത്തിന് ഉപയുക്തമാകും. ഏറെ ജനസാന്ദ്രതയുള്ള പ്രദേശമാണിത്. പൊതുഗതാഗത സംവിധാനത്തെ കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന അവസ്ഥയും സംജാതമാകും-മത്താര്‍ അല്‍ തായര്‍ പറഞ്ഞു.

Latest