Connect with us

Gulf

സന്ദര്‍ശക വിസയില്‍ വന്നു തിരികെ പോകുന്നവര്‍ക്കും എക്‌സിറ്റ് നിര്‍ബന്ധം

Published

|

Last Updated

ദോഹ:മൂന്നു മാസത്തെ സന്ദര്‍ശക വിസയില്‍ വന്നു രാജ്യത്ത് നിന്ന് തിരികെ പോകുന്നവര്‍ക്കും എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാണെന്നറിയു ന്നു.മുന്‍കാലങ്ങളില്‍ പ്രാബല്യത്തിലുള്ള നിയമമാണെങ്കിലും പൊതുജനങ്ങ ള്‍ക്കു ഇതേകുറിച്ച് കൂടുതല്‍ അറിവില്ലെന്നാണ് മനസ്സിലാക്കനായത്. സന്ദര്‍ശനകാലാവധി കഴിഞ്ഞു നാട്ടിലേക്ക് തിരിക്കാനായി എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോള്‍ എക്‌സിറ്റ് പെര്‍മിറ്റ് ശരിയാകാത്തത് മൂലം കുടുങ്ങുന്നവരു ടെ എണ്ണം ഖത്തറില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അവസാന നിമി ഷമാണ് പലരും എക്‌സിറ്റ് പെര്‍മിറ്റ് വേണമെന്ന കാര്യം അറിയുന്നത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വരുമ്പോഴേക്കും വിമാനം യാത്ര പുറപ്പെട്ടിരിക്കും. പിന്നീട് അധികതുക നല്‍കി അടുത്ത വിമാനത്തില്‍ പുറപ്പെടേണ്ടിവരും. ഇത്തരത്തില്‍ യാത്രക്കാര്‍ക്ക് കൃത്യമായ അറിവില്ലാത്തതിനാല്‍ നിരവധിപേര്‍ക്ക് പണനഷ്ടമുണ്ടാകുന്നു. സന്ദര്‍ശകവിസയിലെത്തി ഒരുമാസം ഖത്തറില്‍ പൂര്‍ത്തിയാക്കുന്ന പതിനെട്ട് വയസിനു മുകളിലുള്ള ആണുങ്ങള്‍ക്കാണ് മടങ്ങിപ്പോകുമ്പോള്‍ എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധം.

Latest