Kerala
കെ കെ ലതികയുടെ ജയില്‍ സന്ദര്‍ശനത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്
കോഴിക്കോട്: കെ കെ ലതിക എം എല്‍ എ കോഴിക്കോട് ജയില്‍ സന്ദര്‍ശിച്ചതില്‍ ദുരൂഹതയില്ലെന്ന് പോലീസ്. പ്രതികള്‍ ഉപയോഗിച്ച സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്താത്ത സാഹചര്യത്തിലാണ് എം എല്‍ എയുടെ സന്ദര്‍ശനത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായത്. പി മോഹനനും ലതികയും കൂടിക്കാഴ്ച നടത്തിയ വെല്‍ഫയര്‍ ഓഫീസറുടെ മുറിയില്‍ സി സി ടി വി കാമറ ഇല്ലായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.
എം എല്‍ എ വന്നതിന്റെയും പോയതിന്റെയും ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സംശയകരമായി ഒന്നും കാണാനായില്ലെന്നും ലതികയുടെ കയ്യില്‍ വസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
കെ കെ ലതിക ജയില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഫോണുകള്‍ കാണാതായതെന്നും ഫോണുകള്‍ കടത്തിയതില്‍ ലതികക്ക് പങ്കുണ്ടെന്നും ആര്‍ എം പി ആരോപിച്ചിരുന്നു.
---- facebook comment plugin here -----






