ആര്‍ എസ് സി കുവൈത്ത് സാഹിത്യോത്സവ്: ജലീബ് സോണ്‍ ജേതാക്കള്‍

Posted on: December 9, 2013 12:04 am | Last updated: December 9, 2013 at 12:04 am

Winners with Trophyകുവൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് ദേശീയ സമിതി മംഗഫ് ഇന്ദ്രപ്രസ്ഥയില്‍ സംഘടിപ്പിച്ച ദേശീയ സാഹിത്യോത്സവ് 2013 സമാപിച്ചു. നാലു വേദികളിലായി 350ലധികം പ്രതിഭകള്‍ 45 ഇനങ്ങളില്‍ മത്സരിച്ചു. പ്രൈമറി, ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍. 359 പോയിന്റ് നേടി ജലീബ് സോണ്‍ ജേതാക്കളായി. തൊട്ടു പിറകില്‍ 222 പോയിന്റ് നേടി ഫഹാഹീല്‍ സോണ്‍ രണ്ടാം സ്ഥാനവും 203 പോയിന്റ് നേടി ഫര്‍വാനിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ട്രോഫി, മെഡല്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു.

ആര്‍ എസ് സി ചെയര്‍മാന്‍ അബ്ദുല്‍ ലതീഫ് സഖാഫിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് കുവൈത്ത് ജന. സെക്രട്ടറി അലവി സഖാഫി തെഞ്ചേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി പ്രാര്‍ഥന നടത്തി. ശുകൂര്‍ മൗലവി കൈപുറം, സയ്യിദ് സയ്യിദ് സൈതലവി സഖാഫി, അബ്ദുല്ല വടകര, സി ടി അബ്ദുല്‍ ലതീഫ്, ഷംനാദ് വള്ളക്കടവ്, ശമീര്‍ പാക്കണ സംസാരിച്ചു.