Connect with us

Kozhikode

ഭരണസമിതി പിടിച്ചെടുക്കാന്‍ ഇരു മുന്നണികളും രംഗത്ത്

Published

|

Last Updated

വടകര: ഇടതുമുന്നണി നിയന്ത്രണത്തിലുള്ള വടകര കോ-ഓപ് ഹൗസിംഗ് സൊസൈറ്റി ഭരണം പിടിച്ചെടുക്കാന്‍ സോഷ്യലിസ്റ്റ് ജനതയുടെ നേതൃത്വത്തില്‍ യു ഡി എഫ് രംഗത്തിറങ്ങി.
സോഷ്യലിസ്റ്റ് ജനത എല്‍ ഡി എഫിന്റെ ഭാഗമായിരുന്നപ്പോള്‍ എസ് ജെ ഡിയിലെ സി ബാലനായിരുന്നു സംഘം പ്രസിഡന്റ്. എസ് ജെ ഡി മുന്നണി വിട്ടതോടെ അവിശ്വാസ പ്രമേയത്തിലൂടെ പി ബാലനെ പുറത്താക്കി സി പി എമ്മിലെ കെ എം വാസു പ്രസിഡന്റായി. എസ് ജെ ഡി പ്രേംനാഥ് വിഭാഗം ഡയറക്ടറായ വി കെ ബാലന്‍ ഇടതുപാളയത്തിലെത്തിയതോടെയാണ് ഭരണമാറ്റമുണ്ടായത്.
ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതോടെയാണ് സഹകരണ സംഘം രജിസ്ട്രാര്‍ ഈ മാസം 20ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നോമിനേഷന്‍ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ഒമ്പത് വീതം സ്ഥാനാര്‍ഥികളാണ് ഇരുമുന്നണികളിലായി മത്സരിക്കുന്നത്. യു ഡി എഫില്‍ സോഷ്യലിസ്റ്റ് ജനത ഏഴും മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് എന്നിവര്‍ ഓരോ സ്ഥാനത്തേക്കുമാണ് മത്സരിക്കുന്നത്.
എല്‍ ഡി എഫില്‍ സി പി എം അഞ്ച് സീറ്റിലും പ്രേംനാഥ് വിഭാഗം എസ് ജെ ഡി രണ്ട് സീറ്റിലും സി പി ഐ, കോണ്‍ഗ്രസ് (എസ്) എന്നിവ ഓരോ സീറ്റിലും മത്സരിക്കുന്നത്. സംഘം ഭരണസമിതി പിടിച്ചെടുക്കാന്‍ വാശിയോടെയാണ് ഇരുമുന്നണികളും പ്രവര്‍ത്തിക്കുന്നത്.