കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് :പിന്നില്‍ അമേരിക്കന്‍ പണം: പിണറായി

Posted on: December 8, 2013 7:02 am | Last updated: December 8, 2013 at 7:02 am

താമരശ്ശേരി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പിന്നില്‍ അമേരിക്കയില്‍ നിന്നുള്ള പണമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ കോടഞ്ചേരിയില്‍ നടന്ന സി പി എം ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയോര ജനതയെ സാരമായിബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ യാതൊരു താത്പര്യവുമില്ലാതെ ഏതറ്റം വരെയും സമരം ചെയ്യാന്‍ സി പി എം തയ്യാറാണ്. ഇതിന്റെ പേരില്‍ വോട്ട് കിട്ടുമെന്നുള്ള നോട്ടം സി പി എമ്മിനില്ലെന്നും പിണറായി പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുക്കം മുഹമ്മദ്, ടിപി ബാലകൃഷ്ണന്‍ നായര്‍, എം സി കുര്യന്‍ ജോയ് അഗസ്റ്റിന്‍, ടി പി കുഞ്ഞമ്മദ് കുട്ടി, കെ ലോഹ്യ, കെ പി കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു.