എസ് ജെ എം സില്‍വര്‍ ജൂബിലി സ്വാഗത സംഘം രൂപവത്കരിച്ചു

Posted on: December 8, 2013 12:30 am | Last updated: December 8, 2013 at 12:30 am

കോഴിക്കോട്: ഇരുപത്തിയഞ്ചിന പദ്ധതികളുമായി സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാഗതസംഘം രൂപവത്കരിച്ചു. ഫെബ്രുവരി മുതല്‍ 2015 ജനുവരി വരെയുള്ള കാലയളവിളിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.
ഭാരവാഹികള്‍: സയ്യിദ് അലി ബാഫഖി തങ്ങള്‍ (ചെയര്‍.) ഡോ. അബ്ദുല്‍ അസീസ് ഫൈസി (ജന. കണ്‍.), വി പി എം വില്യാപ്പള്ളി (ട്രഷറര്‍), കെ പി എച്ച് തങ്ങള്‍, പി എം എസ് തങ്ങള്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പി കെ അബൂബക്കര്‍ മൗലവി (വൈ. ചെയര്‍.), സുലൈമാന്‍ സഖാഫി കുഞ്ഞുകുളം (വര്‍ക്കിംഗ് കണ്‍.), ഉമര്‍ മദനി പാലക്കാട്, വി വി അബൂബക്കര്‍ സഖാഫി കണ്ണൂര്‍, പി കെ ബാവ മുസ്‌ലിയാര്‍ ക്ലാരി, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, അബ്ദുല്ല അഹ്‌സനി ബംഗളൂരു (കണ്‍.). രക്ഷാധികാരികള്‍: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് യൂസുഫുല്‍ ബുഖാരി, പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, വി എം കോയ മാസ്റ്റര്‍.
സമസ്ത സെന്ററില്‍ ചേര്‍ന്ന എസ് ജെ എം നിര്‍വാഹക സമിതി യോഗം ഫെബ്രുവരിയില്‍ നടക്കുന്ന സഅദിയ്യാ സമ്മേളനവും ഏപ്രിലില്‍ നടക്കുന്ന എസ് എം എ പത്താം വാര്‍ഷിക സമ്മേളനവും വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. ക്ഷേമനിധി പ്രചാരണാര്‍ഥം സാരഥികള്‍ ലക്ഷദ്വീപില്‍ പര്യടനം നടത്താന്‍ തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് അലി ബാഫഖി ആധ്യക്ഷത വഹിച്ചു. വി പി എം വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, ഡോ. അബ്ദുല്‍ അസീസ് ഫൈസി, സുലൈമാന്‍ സഖാഫി, ഉമര്‍ മദനി സംസാരിച്ചു.