ഇന്ത്യാ ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം

Posted on: December 7, 2013 6:30 pm | Last updated: December 7, 2013 at 6:40 pm

അബുദാബി: ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ (ഐ എസ് സി) മൂന്നു ദിവസത്തെ ഇന്ത്യാ ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം.
യു എ ഇ സാംസ്‌ക്കാരിക യുവജന സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്‌യാന്‍ ഇന്ത്യാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി എം കെ ലോകേഷ്, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജോയ് തോമസ് ജോണ്‍, ഐ എസ് സി പേട്രന്‍ ഗവര്‍ണര്‍മാരായ ബി.ആര്‍.ഷെട്ടി, കെ മുരളീധരന്‍, ജനറല്‍ സെക്രട്ടറി പി സത്യബാബു എന്നിവരും പങ്കെടുത്തു. പല തട്ടുകടകളിലും നാടന്‍ പലഹാരങ്ങള്‍ നിമിഷ നേരംകൊണ്ടാണ് വിറ്റഴിഞ്ഞത്. വ്യാപാര പ്രദര്‍ശന പവലിയനുകളും, പുസ്തക വില്‍പന ശാലകളും വിനോദ യാത്രാ സ്റ്റാളുകളും, സൗന്ദര്യ വസ്തുക്കളുടെ വിപണിയും കളിക്കോപ്പ് വില്‍പന കേന്ദ്രങ്ങളും സുഗന്ധദ്രവ്യ കടകളും കെട്ടിട നിര്‍മാണ വസ്തുക്കളുടെ പ്രദര്‍ശനവുമെല്ലാം ആകര്‍ഷകമായി.