ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് സ്വര്‍ണം

Posted on: December 7, 2013 6:02 pm | Last updated: December 8, 2013 at 12:47 am

p u chithraബംഗളൂരു: ഇവിടെ സമാപിച്ച ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിര്‍ കേരളത്തിന് കിരീടം. 560 പോയിന്റെന്ന റെക്കോര്‍ഡ് നേട്ടത്തോടെയാണ് കേരളം കിരീടം സ്വന്തമാക്കിയത്. കേരളത്തിന് 31 സ്വര്‍ണവും 24 വെളളിയും 27 വെങ്കലവും ലഭിച്ചു. തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്.

കേരളത്തിന്റെ പി യു ചിത്ര ഇരട്ട സ്വര്‍ണം സ്വന്തമാക്കി. 20 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ 800 മീറ്ററിലാണ് ചിത്ര ഇന്ന് സ്വര്‍ണം നേടിയത്. 1500 മീറ്ററിലും ചിത്രക്കായിരുന്നു സ്വര്‍ണം.

രണ്ടു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമടക്കം അഞ്ചു മെഡലുകളാണ് ഇന്ന് കേരളം സ്വന്തമാക്കിയത്. 16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന്റെ ജിസ്്‌നാ മാത്യുവും 18 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഷഹര്‍ബാന സിദ്ധിഖും സ്വര്‍ണം നേടി.

18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ പി. രഞ്ജിത വെള്ളി നേടി. 20 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ എം.ഡി. താരയും പതിനെട്ടുവയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ കേരളത്തിന്റെ പി.ആര്‍. രാഹുലും വെങ്കലം സ്വന്തമാക്കി.