14 ന് സ്വകാര്യബസ്സുകളുടെ സൂചനാ പണിമുടക്ക്‌

Posted on: December 7, 2013 3:00 pm | Last updated: December 8, 2013 at 12:47 am

busതൃശ്ശൂര്‍ : ഈ മാസം 14 ന് സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരളാ സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, ഡീസലിന്റെ സെയില്‍സ് ടാക്‌സ് ഒഴിവാക്കുക. അനാവശ്യമായ സ്പീഡ് ഗവര്‍ണര്‍ പരിശോധന ഒഴിവാക്കുക. വിദ്യാര്‍ഥികളുടെ സൗജന്യയാത്ര പൂര്‍ണ്ണമായും നിര്‍ത്തലാക്കുക.മിനിമം ചാര്‍ജ് എട്ടു രൂപയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഡിസംബര്‍ 18 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് നേരത്തെ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചിരുന്നു.