യു ഡി എഫ് പരാജയമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

Posted on: December 7, 2013 1:21 pm | Last updated: December 7, 2013 at 1:21 pm

basheerമലപ്പുറം: യു ഡി എഫ് സംവിധാനം പരാജയമെന്ന് മുസ് ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍. ഈ അവസ്ഥയില്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പിനെ നേരിട്ടാല്‍ തിരിച്ചടി ഉണ്ടാവുമെന്നും മുസ് ലിം ലീഗിന്റെ അടിയന്തി സെക്രട്ടേറിയേറ്റ് യോഗത്തിനുശേഷം ഇ ടി ബഷീര്‍ പറഞ്ഞു. മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്റോ സംസ്ഥാന കോണ്‍ഗ്രസോ കാര്യമായി ഒന്നും ചെയ്തില്ല. രാഹുല്‍ ഗാന്ധിയെ താന്‍ വിമര്‍ശിച്ചിട്ടുല്ലെന്നും ഇ ടി വിശദീകരിച്ചു. ലീഗിന്റെ അഞ്ചു മന്ത്രിമാരെയും യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. ആഭ്യന്തര വകുപ്പിലെ പ്രശ്‌നങ്ങള്‍ യു ഡി എഫില്‍ ഉന്നയിക്കുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.