അരുണ്‍കുമാറിന്റെ നിയമനത്തില്‍ ക്രമക്കേടെന്ന് വിജിലന്‍സ്

Posted on: December 7, 2013 10:42 am | Last updated: December 8, 2013 at 12:47 am

Arun-Kumar-തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെ ഐ എച്ച് ആര്‍ ഡിയില്‍ നിയമിച്ചതിലും സ്ഥാനക്കയറ്റം നല്‍കിയതിലും ക്രമക്കേടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതിനായുള്ള യോഗ്യത അരുണ്‍കുമാറിനില്ല എന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത് എന്ന് കരുതുന്നു.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് അരുണ്‍കുമാറിനെ ഐ എച്ച് ആര്‍ ഡിയുടെ നിര്‍ണായക തസ്തികയിലേക്ക് നിയമിക്കാന്‍ നീക്കം നടത്തിയത്. അരുണിന് വേണ്ടി മാത്രം പുതിയ തസ്തിക സൃഷ്ടിക്കുകയായിരുന്നു. ഇതിന് പുറമെ കട്ടപ്പനയിലെ ഒരു കോളജിന്റെ പ്രിന്‍സിപ്പലായും അരുണിനെ നിയമിച്ചു എന്നും റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ ഇക്കാര്യം അന്വേഷിക്കാന്‍ വി ഡി സതീശന്റെ നേതൃത്വത്തില്‍ നിയമസഭാ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇവര്‍ അരുണിന്റെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണം വിജിലന്‍സിന് വിടുകയായിരുന്നു.