2014 ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പുകളായി

Posted on: December 6, 2013 11:27 pm | Last updated: December 7, 2013 at 5:53 pm

WC-2014

ബ്രസീലിയ: 2014 ലോകകപ്പ് ഫുട്‌ബോളിനുള്ള ഗ്രൂപ്പുകളായി. എട്ട് ഗ്രൂപ്പികളിലായി 32 രാജ്യങ്ങളാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടുന്നത്. ബ്രസീല്‍, കാമറൂണ്‍, മെക്‌സിക്കോ, ക്രൊയേഷ്യ എന്നീ രാജ്യങ്ങളാണ് എ ഗ്രൂപ്പിലുള്ളത്. സ്‌പെയിന്‍, നെതെര്‍ലന്‍സ്, ചിലി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് ബി, കൊളംബിയ, ജര്‍മ്മനി, ഐവറി കോസ്റ്റ്, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് സി, ഉറുഗ്വെ, ഇറ്റലി, ഇഗ്ലണ്ട്, കോസ്‌റ്റോറിക്ക, എന്നീ രാജ്യങ്ങള്‍ ഗ്രൂപ്പ് ഡിയില്‍ മല്‍സരിക്കും.

ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ്, ഇക്വഡോര്‍, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് ഇ, അര്‍ജന്റീന, ബോസ്‌നിയ, ഇറാന്‍, നൈജീരിയ എന്നിങ്ങനെയാണ് ഗ്രൂപ്പ് എഫ്, ജര്‍മ്മനി, പോര്‍ച്ചുഗല്‍, ഘാന, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഗ്രൂപ്പ് ജിയില്‍ മല്‍സരിക്കുമ്പോള്‍, ബെല്‍ജിയം, അള്‍ജീരിയ, റഷ്യ, ദക്ഷിണ കൊറിയ എന്നിങ്ങനെയാണ് ഗ്രൂപ്പ് എച്ചില്‍ അണിനിരക്കുന്നത്.

ഗ്രൂപ്പുകള്‍ ഇങ്ങനെ

wc 2014 groups