മണ്ടേലയുടെ അന്ത്യം അദ്ദേഹത്തെക്കുറിച്ചുള്ള സിനിമയുടെ ആദ്യപ്രദര്‍ശനത്തിന്റെ സമയത്ത്

Posted on: December 6, 2013 11:48 am | Last updated: December 6, 2013 at 6:20 pm
Idris Elba
‘മണ്ടേല: എ ലോംഗ് വോക്ക് ടു ഫ്രീഡം’ എന്ന സിനിമയുടെ ആദ്യപ്രദര്‍ശനത്തിനെത്തുന്ന സിനിമയില്‍ മണ്ടേലയായി അഭിനയിച്ച ഇദ്‌രിസ് എല്‍ബ

ലണ്ടന്‍: തന്റെ പിതാവിനെക്കുറിച്ചുള്ള സിനിമയുടെ, മണ്ടേല: എ ലോംഗ് വോക്ക് ടു ഫ്രീഡം, പ്രദര്‍ശനം നടക്കുമ്പോഴാണ് മണ്ടേലയുടെ മരണം മകള്‍ സിന്‍ഡി അറിയുന്നത്. മണ്ടേലയുടെ ജീവിതമാണ് ഈ സിനിമയില്‍ പറയുന്നത്. ലണ്ടനിലെ ലെയ്‌സസ്റ്റര്‍ സ്‌ക്വയറില്‍ നടന്ന പ്രദര്‍ശനം കഴിഞ്ഞ ശേഷമാണ് കൂടെയുള്ളവര്‍ മകളെ മരണവിവരം അറിയിച്ചത്. സിനിമാപ്രദര്‍ശനത്തിന്റെ മുമ്പ് പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ 95 വയസ്സായ അദ്ദേഹം ഏറെ ക്ഷീണിതനാണെന്നും അദ്ദേഹം ഇനിയും തങ്ങളുടെ കൂടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നുമായിരുന്നു മകളുടെ മറുപടി.

തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് മണ്ടേലയായി അഭിനയിക്കാന്‍ അവസരം കിട്ടിയത് എന്ന് സിനിമയില്‍ മണ്ടേലയായി ചരിത്രത്തില്‍ ഇടം നേടിയ ഇദ്രിസ് എല്‍ബ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിലും പ്രാര്‍ത്ഥനയിലും താനും പങ്കുചേരുന്നു എന്നും ഇദ്രിസ് പറഞ്ഞു.