കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയെ തിരിച്ചുവിളിക്കാന്‍ ബി ജെ പി തീരുമാനം

Posted on: December 5, 2013 5:47 pm | Last updated: December 5, 2013 at 5:47 pm

yediyurappaന്യൂഡല്‍ഹി: കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ പാര്‍ട്ടിയിലേക്ക് തിരിച്ചു വിളിക്കാന്‍ ബി ജെ പി തീരുമാനം. പാര്‍ട്ടി തീരുമാനം ബി ജെ പി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് കര്‍ണ്ണാടക ബി ജെ പി നേതാക്കളായ ഈശ്വരപ്പ, ആനന്ദ് കുമാര്‍ എന്നിവരെ അറിയിച്ചു.

ബി ജെ പിയിലേക്ക് തിരിച്ചുപോവുന്നതിനെ കുറിച്ച് യെദിയൂരപ്പയും കുറേ നാളുകളായി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം പുതുതായി രൂപീകരിച്ച കര്‍ണ്ണാടക ജനതാ പാര്‍ട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലും കാര്യമായ നേട്ടമുണ്ടാക്കാനാവില്ലെന്ന തിരിച്ചറിവാണ് ബി ജെ പിയുമായി അടുക്കാന്‍ യെദിയൂരപ്പയെ പ്രേരിപ്പിക്കുന്നത്.

ALSO READ  FACT CHECK: ബംഗാളില്‍ ക്ഷേത്രത്തിലെ തീപ്പിടിത്തത്തിനും വര്‍ഗീയനിറം