പാര്‍ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു

Posted on: December 5, 2013 1:34 pm | Last updated: December 5, 2013 at 1:34 pm

indian-parliament_1ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം ഇന്നത്തേക്ക് പിരിഞ്ഞു. അന്തരിച്ച മുന്‍ അംഗങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനുശേഷമാണ് പാര്‍ലിമെന്റ് പിരിഞ്ഞത്. അന്തരിച്ച രാജ്യസഭാ എം പി മോഹന്‍സിംഗിനും ലോക്‌സഭാ എം പി മുരാലിലാല്‍ സിംഗിനുമാണ് ഇരു സഭകളും ആദരാഞ്ജലി അര്‍പ്പിച്ചത്. കെനിയയില്‍ ഷോപ്പിംഗ് മാളിലുണ്ടായ ആക്രമത്തില്‍ മരണപ്പെട്ട നാല് ഇന്ത്യക്കാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.