Connect with us

Kerala

സൂര്യനെല്ലി പെണ്‍കുട്ടിയുടെ ഭാഗം കേള്‍ക്കണമായിരുന്നു: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ കീഴ്‌ക്കോടതി ക്രിമിനല്‍ നടപടിച്ചട്ടം പാലിച്ചില്ലെന്ന് ഹൈക്കോടതി. പെണ്‍കുട്ടിയുടെ ഭാഗം കോടതി കേള്‍ക്കണമായിരുന്നു എന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കുര്യനെ പ്രതി ചേര്‍ക്കാന്‍ പെണ്‍കുട്ടി നല്‍കിയ ഹരജി സിംഗിള്‍ ബെഞ്ച് ഡിവിഷന്‍ ബെഞ്ചിന് കൈമാറി. പുനഃപരിശോധനാ ഹര്‍ജിയില്‍ നിയമപ്രശ്‌നമുണ്ടെന്ന കാരണത്താലാണ് ഹരജി കൈമാറിയത്. പി ജെ കുര്യന്റെ പങ്ക് അന്വേഷിക്കണം എന്നാണ് ഹരജിയില്‍ പറയുന്നത്. കേസിലെ മുഖ്യപ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് തുടരന്വേഷണം നടത്തണം, പി ജെ കുര്യനെതിരെയുള്ള ഹരജി തള്ളിയ തൊടുപുഴ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണം എന്നിവയും ഹരജിയിലെ ആവശ്യങ്ങളായിരുന്നു.