പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും

Posted on: December 5, 2013 9:16 am | Last updated: December 5, 2013 at 9:16 am

indian parliamentന്യൂഡല്‍ഹി: പാല്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും. പതിനഞ്ചാം ലോക്‌സഭയുടെ അവസാന സമ്പൂര്‍ണ സമ്മേളനമായിരിക്കും ഇന്ന് ആരംഭിക്കുന്നത്. പല വിഷയങ്ങളിലും പാര്‍ലമെന്റ് പ്രക്ഷുബ്ധമാവാനാണ് സാധ്യത. തെലങ്കാന രൂപീകരണ ബില്‍ പാസ്സാക്കാന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഗുജറാത്തില്‍ ആര്‍കിടെക്ടായ യുവതിയെ നിരീക്ഷിക്കാന്‍ നരേന്ദ്രമോഡി നിര്‍ദേശം നല്‍കിയെന്ന ആരോപണം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇടതുപക്ഷം അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസും ഈ സംഭവം പ്രതിപക്ഷത്തിനെതിരെ ആയുധമാക്കിയേക്കും. 38 ബില്ലുകള്‍ പാസ്സാക്കിയെടുക്കാനാണ് ഈ സമ്മേളനത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചരക്കുസേവന നികുതി, ഇന്‍ഷുറന്‍സ് നിയമഭേദഗതി, ലോക്പാല്‍ തുടങ്ങിയ ബില്ലുകളും പാസ്സാക്കിയേക്കും. അതിനിടക്ക് വരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലവും വലിയ തോതില്‍ പാര്‍ലമെന്റ് സമ്മേളനത്തെ സ്വാധീനിക്കും.