ഐസ് പ്ലാന്റ് നിര്‍മാണത്തിനെതിര ജനകീയ കൂട്ടായ്മ

Posted on: December 4, 2013 7:38 am | Last updated: December 4, 2013 at 7:38 am

കടപ്പുറം: കുടിവെള്ള ക്ഷാമം രൂക്ഷമായ കടപ്പുറം പഞ്ചായത്തിലെ ആനന്ദവാടിയില്‍ നടക്കുന്ന ഐസ് പ്ലാന്റ് നിര്‍മാണത്തിനെതിരേ ജനകീയ കൂട്ടായ്മ.
മൂന്ന് ഭാഗവും ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട പഞ്ചായത്തില്‍ ഭരണാധികാരികളുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെയയാണ് ഐസ് പ്ലാന്റ് നിര്‍മിക്കുന്നതെന്നതത്രെ. ഇതിനെതിരെയാണ് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്തെത്തിയത്. ഐസ് നിര്‍മാണത്തിനു വേണ്ടി ആധുനിക രീതിയിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ദിവസവും ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഇവിടെ നിന്നും ഊറ്റിയെടുക്കുമെന്നും ഇത് മേഖലയിലെ കുടിവെള്ള ക്ഷാമത്തെ രൂക്ഷമാക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
ജനങ്ങള്‍ക്ക് ദുരിതം വിതക്കുന്ന ഐസ് പ്ലാന്റ് നിര്‍മാണത്തെ എതിര്‍ക്കുന്നവരെ വികസന വിരോധികളെന്ന് മുദ്ര കുത്തുകയാണ് പഞ്ചായത്ത് അധികൃതര്‍ ചെയ്യുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി പണ്ടാരി അബ്ദുല്ലമോന്‍(ചെയര്‍മാന്‍), നൂറുദ്ദീന്‍ ആനന്ദവാടി(കണ്‍വീനര്‍), കെ എച്ച് ഷാജഹാന്‍(സെക്രട്ടറി), സലിം ഞോളിറോഡ്(ഖജാഞ്ചി), വാസു, മുഹമ്മദ് റാഫി, അക്ബര്‍ ഷാ, തൊട്ടാപ്പ്, ആര്‍ എസ് ജലാല്‍, ഷാഹു, നവാസ്, മുസദ്ദിഖ്(എക്‌സിക്യൂട്ടിവ് അംഗങ്ങള്‍) തിരഞ്ഞെടുത്തു.