ആള്‍മാറാട്ടത്തിലൂടെ സിം കാര്‍ഡ്: കേസെടുത്തു

Posted on: December 4, 2013 12:47 am | Last updated: December 3, 2013 at 10:48 pm

ബേക്കല്‍: മറ്റൊരാളുടെ എസ്എസ്എല്‍സി ബുക്ക് ഉപയോഗിച്ച് ആള്‍മാറാട്ടത്തിലൂടെ മൊബൈല്‍ സിംകാര്‍ഡ് സമ്പാദിച്ചുവെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയടക്കം രണ്ടുപേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. ബാലകൃഷ്ണന്‍ വധക്കേസിലെ പ്രതികളില്‍ ഒരാളായ മാങ്ങാട് ആര്യടുക്കത്തെ കുട്ടാപ്പി എന്ന പ്രജിത്ത്, മാങ്ങാട്ടെ വ്യാപാരി മുനീര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
മാങ്ങാട് പള്ളത്തിങ്കാല്‍ ഹൗസിലെ ജാനകിയുടെ പരാതി പ്രകാരമാണ് രണ്ടുപേര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാനകിയുടെ മകന്‍ സുധീഷ് കുമാറിന്റെ എസ്എസ്എല്‍സി ബുക്ക് ഉപയോഗിച്ച് മുനീറിന്റെ സഹായത്തോടെ കുട്ടാപ്പി സിം കാര്‍ഡ് നേടിയെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.