1000 ഓളം പേര്‍ ദുബൈയില്‍ നിന്ന് അബുദാബിയിലേക്ക് സൈക്കിളില്‍

Posted on: December 3, 2013 6:30 pm | Last updated: December 3, 2013 at 6:30 pm

ദുബൈ: ദേശീയദിനാഘോഷം പ്രമാണിച്ച് ദുബൈയില്‍ നിന്ന് അബുദാബിയിലേക്കുള്ള സൈക്കിള്‍ മാരത്തോണ്‍ ശ്രദ്ധേയമായി. രാവിലെ ആറിന് ദുബൈ യൂണിയന്‍ ഹൗസില്‍ നിന്ന് പുറപ്പെട്ട് ജുമൈറ, ശൈഖ് സായിദ് റോഡ് വഴി യാസ് ഐലന്റില്‍ സമാപിച്ചു. ഏതാണ്ട് ആയിരത്തോളം പേര്‍ പങ്കെടുത്തു. 150 കിലോമീറ്ററാണ് സൈക്കിള്‍ സഞ്ചാരികള്‍ ഫഌഗ് ടു ഫഌഗ് പരിപാടിയില്‍ യാത്ര ചെയ്തത്. യു എ ഇ സൈക്ലിംഗ് ഫെഡറേഷന്‍ നേതൃത്വം നല്‍കി.ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലായിരുന്നു ഫഌഗ് മാരത്തോണ്‍.