തിരുവഞ്ചൂര്‍ അല്‍പനാവരുതെന്ന് കെ സുധാകരന്‍

Posted on: December 3, 2013 12:32 pm | Last updated: December 3, 2013 at 12:38 pm

k sudhakaranകണ്ണൂര്‍: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍ എം പി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അല്‍പന് അര്‍ഥം കിട്ടിയതുപോലെ പെരുമാറരുതെന്ന് സുധാകരന്‍ പറഞ്ഞു. ടി പി വധക്കേസിന്റെ അന്വേഷണം പി മോഹനന്‍ മാസ്റ്ററുടെ മുകളിലേക്ക് പോവാതെ നോക്കി തിരുവഞ്ചൂര്‍ അട്ടിമറിച്ചു. ഇത് എന്തിനാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ആഭ്യന്തര മന്ത്രിസ്ഥാനം ആരുടെയും കുടുംബസ്വത്തല്ല. ആഭ്യന്തരമന്ത്രി സ്വയം മാറണം. അദ്ദേഹം കേരളത്തിന് ബാധ്യതയാണ്.

കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് കെ സുധാകരന്‍ ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി നയത്തിനനുസരിച്ചല്ല മന്ത്രിയുടെ പോക്ക്. പോരായ്മകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പരിഹാസ രൂപത്തിലാണ് തിരുവഞ്ചൂര്‍ പെരുമാറുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.